സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും അധ്യാപക സംഗമവും സംഘടിപ്പിച്ച് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി


മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും അധ്യാപക സംഗമവും നടത്തി. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.സുനില്‍ അധ്യക്ഷത വഹിച്ചു. മേപ്പയൂര്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സക്കീര്‍ എം മുഖ്യപ്രഭാഷണം നടത്തി.

പി.ജി.രാജീവ്, കെ.നിഷിദ്, പി.അനീഷ്, എസ്.കെ.ശ്രീലേഷ്, സി.കെ.അസീസ്, എ.എം.നാസര്‍, കെ.എം.എ അസീസ്, പ്രവീണ്‍ കാമ്പ്രത്ത്, ഇ.ദീപ, കെ.ചിത്രലേഖ എന്നീവര്‍ സംസാരിച്ചു. പി.ഇ.സി കണ്‍വീനര്‍ ജയന്‍ റോസ് സ്വാഗതവും കെ.സുധീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കെ.അബ്ദുല്‍സലാം (കെ.ജി.എം.എസ്.യു.പി സ്‌കൂള്‍), പുഷ്പ ബി.കെ (നോര്‍ത്ത് എല്‍.പി സ്‌കൂള്‍) പത്മനാഭന്‍.കെ (ജി.വി.എച്ച്.എസ്.എസ് മേപ്പയൂര്‍), വിലാസിനി സി.കെ (ജി.വി.എച്ച്.എസ്.എസ് മേപ്പയൂര്‍), അബ്ദുറഹിമാന്‍.കെ.കെ (ജി.വി.എച്ച്.എസ്.എസ് മേപ്പയൂര്‍), ആശ (ജി.എല്‍.പി വിളയാട്ടൂര്‍), പ്രഭ കെ.ടി (ബി.കെ.എന്‍.എം.യു.പി സ്‌കൂള്‍), ലീല എം (കെ.ജി.എം.എസ്.യു.പി സ്‌കൂള്‍) എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കി.