പയ്യോളിയില്‍ നിന്നും കൊയിലാണ്ടിയിലേക്കുളള ബസ് യാത്രയ്ക്കിടെ പുറക്കാട് സ്വദേശിയുടെ പണമടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: പുറക്കാട് സ്വദേശിയുടെ പണമടങ്ങുന്ന പേഴ്‌സ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി.

ഇന്നലെ വൈകീട്ട് 3 മണിയോടെ പയ്യോളിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് ബസ് കയറിയതായിരുന്നു. ബസ്സില്‍ നിന്നും ഇറങ്ങി പിന്നീട് പേഴ്‌സ് നോക്കിയപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.

അത്യാവശ്യത്തിനായി കരുതിയിരുന്ന മൂവായിരത്തോളം രൂപയാണ് നഷ്ടമായിരിക്കുന്നതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ വിവരമറിയിക്കേണ്ടതാണ്. 9048833313.