കക്കയത്ത് വന്‍ തീപിടിത്തം; പതിനഞ്ചേക്കറോളം വരുന്ന പ്രദേശം കത്തിനശിക്കുന്നു


പേരാമ്പ്ര: കക്കയത്ത് വന്‍ തീപിടിത്തം. തോണിക്കടവ് ഭാഗത്തെ ഹാര്‍ട്ട് ഐലന്റിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. പതിനഞ്ചേക്കറോളം വരുന്ന പ്രദേശം കത്തിക്കൊണ്ടിരിക്കുകയാണ്.

വെള്ളത്താല്‍ ചുറ്റപ്പെട്ട ഇടമായതിനാല്‍ ഫയര്‍ഫോഴ്‌സിന് ഉള്ളിലേക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. വലിയ മരങ്ങള്‍ അടക്കമുള്ള ഇടമാണിത്. ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്.

കൂരാച്ചുണ്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഇന്നലെ കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഈ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടങ്ങളും മറ്റും നടന്നിരുന്നു. ഇതേത്തുടര്‍ന്നുള്ള രോഷത്തില്‍ ആരോ തീയിട്ടതാകാമെന്നാണ് സംശയിക്കുന്നത്.