കാഞ്ഞിലശ്ശേരി ശിവക്ഷേത്രക്കുളത്തില്‍ ഒരാള്‍ മുങ്ങിമരിച്ച നിലയില്‍


ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിലെ കുളത്തില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിലശ്ശേരി ഹാജിമുക്ക് സ്വദേശി കുറ്റ്യാടി താഴെകുനി ബാബുവാണ് മരിച്ചത്. അറുപത് വയസായിരുന്നു.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടത്. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അച്ഛന്‍: പരേതനായ തോട്ടത്തില്‍ മീത്തല്‍ ദാമോദരന്‍.

അമ്മ: കല്യാണി.

ഭാര്യ: സുധ.

മക്കള്‍: സുവര്‍ണ്ണ, സുവിദ്യ.

മരുമകന്‍: ജിജു.

സഹോദരങ്ങള്‍: ഗണേശന്‍, വിജയന്‍, ഷിബു, സുലു, ഗിരിജ, ശാരദ.