പത്ത് വയസുള്ള രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; നടുവണ്ണൂർ സ്വദേശിക്ക് 40 വർഷം കഠിനതടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി


Advertisement

കൊയിലാണ്ടി: പത്ത് വയസുള്ള രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. നടുവണ്ണൂർ മലപ്പാട്ട് കരുവടിയിൽ വീട്ടിൽ പുഷ്പരാജനെ (63) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി അനിൽ ടി.പി ശിക്ഷിച്ചത്. പോക്സോ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവുമായി രണ്ടു കേസുകളിൽ ഇരുപതു വർഷം വീതം കഠിന തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയുമാണ് വിധിച്ചത്.

Advertisement

2018 ൽ ആണ് കേസ് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ വച്ച് ആളില്ലാത്ത സമയത്ത് പല തവണകളായി പ്രതി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയും എന്ന് പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Advertisement

കുട്ടികളിൽ ഒരാൾ പീഡന വിവരം പിന്നീട് ചേച്ചിയോട് പറയുകയും രണ്ട് കുട്ടികളുടെയും രക്ഷിതാക്കൾ വിവരം ചൈൽഡ് ലൈനിനെ അറിയിക്കുകയും അവർ പോലീസിൽ അറിയിക്കുകയും ആയിരുന്നു. ബാലുശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്‌പെക്ടർ ജീവൻ ജോർജ്ജ് ആണ് അന്വേഷിച്ചത് പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജെതിൻ ഹാജരായി.


Also Read: മിഠായി തരാമെന്നു പറഞ്ഞ് വീട്ടിലേക്ക് കൊണ്ട് പോയി ആറുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതിക്ക് ഏഴു വർഷം കഠിന തടവും രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി


Advertisement

Also Read: പതിനേഴുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പുറക്കാട് സ്വദേശിക്ക് നാല് വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി