ഒൻപതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കാരയാട് സ്വദേശിക്ക് ആറ് വർഷം കഠിനതടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി


കൊയിലാണ്ടി: ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ആറ് വർഷം കഠിന തടവും രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കാരയാട് കാളിയത്തുമുക്ക് തേവറോത്തു വീട്ടിൽ ഇബ്രായിക്ക് (53) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി
പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.

2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ വച്ചും കുട്ടിയുടെ വീട്ടിൽ വച്ചും ബാലികയെ പ്രതി പല തവണകളായി ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു. കുട്ടി പിന്നീട് രക്ഷിതാക്കളോട് പീഡന വിവരം തുറന്ന് പറയുകയായിരുന്നു.

മേപ്പയ്യൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്‌പെക്ടർ സജീഷ് എ.കെ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജെതിൻ ഹാജരായി.