കോഴിക്കോട് കുന്ദമംഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ ഇരുപത്തിയഞ്ചുകാരന് ദാരുണാന്ത്യം
കുന്ദമംഗലം: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ഇരുപത്തിയഞ്ചുകാരന്‍ മരിച്ചു. തിരുവമ്പാടി തച്ചംകുന്നേല്‍ വില്‍സന്റെ മകന്‍ ആനന്ദ് വില്‍സണ്‍ (25) ആണ് മരിച്ചത്.
കുന്ദമംഗലം പാലക്കല്‍ മാളിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. കാരന്തൂര്‍ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് വണ്ടിയുടെ അടിയില്‍പ്പെട്ടാണഅ അപകടം. നാട്ടുകാര്‍ ചേര്‍ന്ന് ആനന്ദിനെ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആനന്ദിന്റെ പിതാവ് വില്‍സണ്‍ മരിച്ചിട്ട് ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ. അതിന് പിന്നാലെയാണ് കുടുംബത്തിന് ആനന്ദിനെക്കൂടി നഷ്ടപ്പെട്ടിരിക്കുന്നത്.
ലോറിയുടെ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് ആനന്ദ് ലോറിയുടെ അടിയില്‍ കുടുങ്ങുകയായിരുന്നു. കണ്ടുനിന്നവര്‍ ബഹളംവെച്ചതോടെയാണ് ലോറി നിര്‍ത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആനന്ദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ഇന്നുതന്നെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അമ്മ: മേഴ്‌സി. സഹോദരങ്ങള്‍: ബെന്‍സണ്‍, ബിന്‍സി.