കണ്ണൂരില്‍ വന്‍ മയക്കുമരുന്ന വേട്ട; 105ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി അറസ്റ്റില്‍, പിടിയിലായത്‌ മയക്കുമരുന്ന് കച്ചവട സംഘത്തിലെ പ്രധാനി


Advertisement

കണ്ണൂര്‍: കണ്ണൂര്‍ കൂട്ടുപുഴ ചെക്‌പോസ്റ്റില്‍ 105 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയില്‍. കല്ലായി സ്വദേശി ഹുസ്‌നി മുബാറക് ആണ് എക്‌സൈസിന്റെ പിടിയിലായത്. ബാംഗ്ലൂരില്‍ നിന്ന് ബൈക്കില്‍ കൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്.

Advertisement

മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കോഴിക്കോട് ജില്ലയിലെ മയക്കുമരുന്ന് കച്ചവട സംഘത്തിലെ പ്രധാനിയാണ്‌ ഹുസ്‌നിയെന്ന് എക്‌സൈസ് പറഞ്ഞു.

Advertisement

സംഭവത്തില്‍ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

Advertisement