പോക്സോ കേസിൽ പ്രതിചേർത്ത തലയാട് സ്വദേശിയെ വെറുതെവിട്ട് കൊയിലാണ്ടി പോക്സോ സ്പെഷ്യൽ കോടതി


Advertisement

കൊയിലാണ്ടി: പോക്‌സോ കേസിൽ ആരോപണ വിധേയനായ പ്രതിയെ വെറുതെ വിട്ടു. കൊയിലാണ്ടി പോക്‌സോ കോടതി ജഡ്ജ് ടി പി .അനിൽ ആണ് തലയാട് സ്വദേശി രതീഷിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെവിട്ടത്.

Advertisement

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് വീട്ടിൽവെച്ച് മോശമായ രീതിയിലുള്ള പദപ്രയോ​ഗം നടത്തിയെന്നായിരുന്നു പരാതി. ബാലുശ്ശേരി പോലീസാണ് പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്തത്. പ്രതിക്ക് വേണ്ടി അഡ്വ കെ.അശോകൻ ഹാജരായി.

Advertisement
Advertisement

Summary: Koyilandy POCSO Court acquits accused in POCSO case