ചെറിയമങ്ങാട് സ്വദേശിനിയായ യുവതിയുടെ മരണം: ഭർത്താവിനെ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം ഊർജ്ജിതമാക്കണമെന്നും ആവശ്യം


കൊയിലാണ്ടി: ചെറിയമങ്ങാട് സ്വദേശിനി ശ്രുതിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന ഒ.ബി.സി മോർച്ച. ശ്രുതിയുടെ മരണത്തിന് കാരണക്കാരനായ ഭർത്താവ് വിപിനിനെ അറസ്റ്റ് ചെയ്യണമെന്നും ഒ.ബി.സി മോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഒക്ടോബർ 21 നാണ് ശ്രുതിയെ വടകരയ്ക്കടുത്ത് മാടാക്കരയിലെ ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിൽ കുടുംബാംഗങ്ങളും പ്രദേശവാസികളും അന്നുമുതലേ സംശയങ്ങൾ ആരോപിച്ചിരുന്നു. കല്യാണം കഴിഞ്ഞ നാൾ മുതൽ ഭർത്താവും കുടുംബാംഗങ്ങളും ശ്രുതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് ഒട്ടേറെ തെളിവുകൾ കിട്ടിയിട്ടും വിപിനിനെയോ കുടുംബത്തെയോ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാൻ ചോമ്പാല പൊലീസ് തയ്യാറായിട്ടില്ല എന്നുള്ളത് കേസ് അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡൻറ് എസ്.ആർ.ജയ്കിഷ് ആരോപിച്ചു.

ഒ.ബി.സി മോർച്ച കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് പ്രീജിത്ത് ടി.പി, അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി കൗൺസിലർ കെ.കെ.വൈശാഖ്, കെ.വി.സുരേഷ്, അഡ്വ. എ.വി.നിധിൻ, രവി വല്ലത്ത്, കെ.പി.എൽ.മനോജ് എന്നിവർ സംസാരിച്ചു.


Related News: ‘ചെറിയമങ്ങാട് സ്വദേശിനി ശ്രുതിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം’; ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ