കൊയിലാണ്ടി നഗരസഭ ഭിന്നശേഷി സൗഹൃദമാവുന്നു; ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു


കൊയിലാണ്ടി: നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.

നഗരസഭ ഭിന്നശേഷി സൗഹൃദമാവുന്നതിന്റെ ഭാഗമായി നടപ്പിലാക്കിവരുന്ന പദ്ധതിയിലുള്‍പ്പെടുത്തി മൂന്ന് ഇലക്ട്രോണിക് വീല്‍ ചെയറുകള്‍ ഉള്‍പ്പടെ പതിനഞ്ചോളം വീല്‍ ചെയറുകള്‍ ഓക്‌സിലറി ക്രചെസുകള്‍, വോക്കിങ് സ്റ്റിക്കുകള്‍ വോക്കെറുകള്‍, പ്രത്യേകതരം കിടക്കകള്‍ തുടങ്ങിയവ വിതരണം നടത്തി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സബിത.സി പദ്ധതി വിശദീകരണം നടത്തി.

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ.കെ.അജിത്, നിജില പറവക്കൊടി, സി.പ്രജില, കെ.ഇ.ഇന്ദിര, കൗണ്‍സിലര്‍മാരായ അസീസ്, വത്സരാജ് കേളോത്ത്, കെ.കെ.വൈശാഗ് എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു സ്വാഗതവും ഐ.സി.ഡി.എസ്സ് സൂപ്പര്‍വൈസര്‍ വീണ നന്ദിയും പറഞ്ഞു.