കാരയാട് സ്വദേശിനി കിണറ്റില്‍ വീണ് മരിച്ച നിലയില്‍


അരിക്കുളം: കാരയാട് സ്വദേശിനിയായ വയോധിക കിണറ്റില്‍ വീണ് മരിച്ച നിലയില്‍. മുന്നൂറ്റന്‍ ചാലില്‍ സജിതയാണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു.

വീട്ടില്‍ നിന്ന് കാണാതായ സജിതയെ അന്വേഷണത്തിനൊടുവില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മേപ്പയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വിസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ഭര്‍ത്താവ്: നാരായണന്‍. മക്കള്‍: നജീഷ് (ഫോട്ടോഗ്രാഫര്‍, ജിജിന. മരുമക്കള്‍: രജില (എരവട്ടൂര്‍), ശ്രീജിത്ത് (മരുതോങ്കര). സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടക്കും.