കനത്ത വേനലില്‍ കൊയിലാണ്ടിയില്‍ ഇനി ആരും ദാഹിച്ചുവലയില്ല; തണ്ണീര്‍ പന്തലൊരുക്കി കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: കനത്ത ചൂടില്‍ വലഞ്ഞ് ദാഹിക്കുന്നവര്‍ക്കായി കുടിവെളള സൗകര്യമൊരുക്കി കൊയിലാണ്ടി നഗരസഭ. കൊയിലാണ്ടി ടൗണിലും പരിസരങ്ങളിലും ദാഹിച്ചെത്തുന്നവര്‍ക്കായി തണ്ണീര്‍ പന്തല്‍ ഒരുക്കിയിരിക്കുകയാണ് നഗരസഭ.

പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് തണ്ണീര്‍ പന്തല്‍ ഓരുക്കിയിരിക്കുന്നത്. രാവിലെ 10മണി മുതല്‍ 5മണിവരെ ദിവസവും കുടിവെള്ള വിതരണം ലഭ്യമാകുന്നതാണ്. ചൂടുവെള്ളവും, കൂജയില്‍ ഒഴിച്ച് വെച്ച തണുത്ത വെള്ളവും ഇവിടെ ലഭ്യമാണ്. കൂടാതെ തൊട്ടടുത്ത മരച്ചില്ലകളില്‍ പക്ഷികള്‍ക്കുമുള്ള ദാഹജലവും ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വേനലിലെല്ലാം ഇതുപോലെ തണ്ണീര്‍പന്തല്‍ ഒരിക്കിയിരുന്നു നഗരസഭയെന്നും അന്നൊക്കെ ആളുകള്‍ക്കു വലിയ തോതില്‍ ആശ്വാസമായെന്നും നഗരസഭ .യെര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് പറഞ്ഞു.

തണ്ണീര്‍പന്തലിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ. സത്യന്‍, നഗരസഭ സെക്രട്ടറി ഇന്ദു.എസ് ശങ്കരി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് മരുതേരി, റിഷാദ്, ജമീഷ്, നാഗരസഭാ ജീവനക്കാരായ ശ്രീനി പള്ളിക്കുന്ന്, ജയപ്രകാശ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.