ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം


വയനാട്: ഇംഹാന്‍സും പട്ടികവര്‍ഗ്ഗ വികസന വകുപ്പും ചേര്‍ന്ന നടത്തുന്ന വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തിന് വീടുകളില്‍ ചെന്ന് നേരിട്ട് കണ്ട് രോഗനിര്‍ണ്ണയവും ചികിത്സയും നടത്തുന്ന ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോജക്ട് എന്ന പദ്ധതിയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോടൂകൂടിയ അപേക്ഷകള്‍ മാര്‍ച്ച് 25 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം. www.imhans.ac.in