ഈ കൊടും ചൂടില്‍ തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ ഇവ അറിഞ്ഞിരിക്കാം


[top2]

ഈ കടുത്ത വേനലില്‍ ശരീരം തണുപ്പിക്കാന്‍ നാം ഓരോരുത്തരും വാങ്ങി കഴിക്കുന്നതാണ് തണ്ണി മത്തന്‍. എന്നാല്‍ ഇവയില്‍ നല്ലത് ഏത് എന്ന് ഒറ്റ നോക്കില്‍ തിരിച്ചറിയുക പ്രയാസം തന്നെയാണ്. പെട്ടെന്ന് പഴുപ്പിക്കാന്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് കുത്തിവെച്ച് പഴുപ്പിച്ചവയാണോ തണ്ണിമത്തന്റെ ഗുണങ്ങള്‍ മുതലായ കാര്യങ്ങള്‍ മനസ്സിലാക്കാം.

തണ്ണിമത്തന്‍ മണത്തു നോക്കുമ്പോള്‍ കിട്ടുന്ന സ്വീറ്റ് സ്‌മെല്‍ അതിന്റെ വിളവിനെ സൂചിപ്പിക്കുന്നു.തണ്ണമത്തന്‍ കൈകളില്‍ എടുക്കുമ്പോള്‍ അതില്‍ ഭാരക്കൂടുതല്‍ തോന്നുന്നത് വാങ്ങിക്കാം. ഇതിന് ജൂസ് കൂടുതലാകും.വിരല്‍ കൊണ്ടു തട്ടുമ്പോഴുള്ള ശബ്ദ വ്യത്യാസം നോക്കി പഴുത്തതാണോ എന്നറിയാം. തണ്ണിമത്തന്‍ മണത്തു നോക്കുമ്പോള്‍ കിട്ടുന്ന സ്വീറ്റ് സ്‌മെല്‍ അതിന്റെ വിളവിനെ സൂചിപ്പിക്കുന്നു. യാതൊരു മണവും കിട്ടുന്നില്ലെങ്കില്‍ വിളഞ്ഞു പാകമായിട്ടില്ല. ഇനി വിളവു കൂടുതലുള്ളതിനു മണവും കൂടുതലാകും.

മറ്റു പഴങ്ങളെ അപേക്ഷിച്ചു തണ്ണിമത്തന്റെ പുറംതൊലി വളരെ കട്ടിയുള്ളതാണ്. എന്നാല്‍ നന്നായി പഴുത്ത തണ്ണിമത്തന്റെ പുറന്തോടില്‍ വിരലുകള്‍ കൊണ്ടു അമര്‍ത്താന്‍ സാധിക്കും. വിളവു പാകമാകത്തതിന്റെ പുറം തോടിനു കട്ടി കൂടുതലായിരിക്കും.
നിറം പരിശോധിച്ച് അറിയാം, കടുംപച്ച നിറത്തിലും ഇളംപച്ചയിലുമുള്ളവ വിളഞ്ഞു പാകമായതാണ്. മഞ്ഞ നിറത്തോടു കൂടിയത് പാകമായി എന്നാണ് അര്‍ത്ഥമാക്കുന്നത്. തണ്ണിമത്തന്റെ പുറത്ത് മഞ്ഞയ്ക്കു പകരം വെളുത്ത നിറമാണെങ്കില്‍, മൂപ്പെത്താതെ പറിച്ചെടുത്തതാകാനാണ് സാധ്യത.

 

തണ്ണിമത്തന്റെ ഗുണങ്ങള്‍

കടുത്ത വേനലില്‍ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നല്‍കും ഫ്രൂട്സ്.കൊഴുപ്പും കൊളസ്‌ട്രോളും ഊര്‍ജ്ജവും നാരും അന്നജവും കുറവായ തണ്ണിമത്തനില്‍ ധാരാളം ജലാംശവും വിറ്റാമിനുകളും മിനറലുകളും ആന്റിഓക്സിഡന്റുകളും തണ്ണി മത്തനില്‍ അടങ്ങിയിട്ടുണ്ട്.

എന്നാല്‍ തണ്ണിമത്തന്‍ അമിതമായാല്‍ ഇവയിലെ ലൈസോപീനും സിംപിള്‍ കാര്‍ബോഹൈഡ്രേറ്റും പ്രശ്‌നക്കാരാകും. ദഹനക്കുറവിനും വയറു കമ്പിക്കലിനും വയറിളക്കത്തിനും കാരണമാകും. പ്ലാന്റ് സംയുക്തമായ ലൈസോപീന്‍ ആണ് മറ്റൊരു പ്രധാന ഘടകം. ഇവ ധാരാളമായി തണ്ണിമത്തനില്‍ കാണപ്പെടുന്നു. ഇതാണ് തണ്ണിമത്തന് ചുവന്ന നിറം നല്‍കുന്നത്.

കൊഴുപ്പ് തീരെയില്ലാത്തതിനാല്‍ ആര്‍ക്കും കഴിക്കാവുന്നതാണ്. പ്രമേഹരോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കഴിക്കാവൂ എന്നു മാത്രം. തണ്ണിമത്തനില്‍ കൊളസ്‌ട്രോളിനുപുറമേ സോഡിയവും തീരെയില്ല. ഏകദേശം രണ്ടുകപ്പ് (280 ഗ്രാം) തണ്ണിമത്തനില്‍ 270 മില്ലീഗ്രാം പൊട്ടാസ്യം (എട്ടു ശതമാനം ), 21 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റ്, ഒരു ഗ്രാം പ്രോട്ടീന്‍ എന്നിങ്ങനെയാണ് അളവുകള്‍. തണ്ണിമത്തന്‍ സംഭരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം തണ്ണിമത്തന്‍ പൂര്‍ണ്ണമായും പഴുത്തതും മുറിക്കാത്തതും വരെ, ഫ്രിജില്‍ വയ്‌ക്കേണ്ട ആവശ്യമില്ല. തണ്ണിമത്തന്‍ ചെറുതായി മുറിക്കുക അല്ലെങ്കില്‍ ക്യൂബ് ചെയ്യ്‌തെടുക്കാം. മുറിച്ചതിനുശേഷം, തണ്ണിമത്തന്‍ ഫ്രിജില്‍ നന്നായി മൂടി സൂക്ഷിക്കാം, 3-4 ദിവസത്തിനുള്ളില്‍ കഴിക്കണം.