കൂട്ടാലിടയില്‍ കാല്‍നടയാത്രക്കാരന്‍ ബസ് തട്ടിമരിച്ചു


Advertisement

നടുവണ്ണൂര്‍: കൂട്ടാലിട- കൂരാച്ചുണ്ട് റോഡില്‍ കാല്‍നടയാത്രക്കാരന്‍ ബസ് തട്ടി മരിച്ചു. കൂട്ടാലിട സ്വദേശിയായ അണിയോത്ത് മീത്തല്‍ മനോജ് ആണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു.

Advertisement

ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. അണിയോത്ത് താഴെവെച്ചാണ് മനോജിനെ ബസ് ഇടിച്ചത്. ഉടനെ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ രാത്രി പതിനൊന്നുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

Advertisement

അച്ഛന്‍: പരേതനായ ശ്രീധരന്‍. അമ്മ: കാര്‍ത്യായനി. ഭാര്യ: ഷീന. മക്കള്‍: സഞ്ജന. സഹോദരി: മിനി.

Advertisement