കോഴിക്കോട് ജില്ലയിലെ ഉള്‍പ്പെടെ 23 ഗവ. ഐ.ടി.ഐകളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്; യോഗ്യതയും വിശദാംശങ്ങളും അറിയാം


കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഗവ. ഐ.ടി.ഐകളില്‍ 2023-24 അധ്യയന വര്‍ഷം എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.

യോഗ്യത: എം.ബി.എ/ബി.ബി.എ/ഏതെങ്കിലും ബിരുദം/ഏതെങ്കിലും വിഷയത്തില്‍ ഡിപ്ലോമ. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.ടി സ്ഥാപനങ്ങളില്‍നിന്ന് എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഹ്രസ്വകാല ടി.ഒ.ടി കോഴ്സും വേണം. പ്ലസ്ടു/ഡിപ്ലോമ തലത്തിലും മുകളിലും ഇംഗ്ലീഷ്/കമ്യൂണിറ്റി സ്‌കില്‍സ് ആന്‍ഡ് ബേസിക് കമ്പ്യൂട്ടര്‍ നിര്‍ബന്ധമായി പഠിച്ചിരിക്കണം.

മണിക്കൂറിന് 240 രൂപ നിരക്കില്‍ പ്രതിഫലം ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 10 മണിക്ക് കോഴിക്കോട് എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ (എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം) ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാവുക. ഫോണ്‍: 0495 2461898.