ജോലി തേടുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം, വിശദാംശങ്ങൾ


കോഴിക്കോട്: ജില്ലയിലെ കോളേജുകളിലും സ്കൂളുകളിലും താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. നോക്കാം വിശദമായി

ചാത്തമംഗലം ദയാപുരം റസിഡൻഷ്യൽ സ്‌കൂളിൽ മലയാളം അധ്യാപക ഒഴിവിലേക്ക് 24-ന് ഇന്റർവ്യൂ നടക്കും. ഡിഗ്രി/പി.ജിയും ബി.എഡും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റുമാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ ഉച്ചയ്ക്ക് രണ്ട് മണിക്ക് യോഗ്യതാരേഖകളുമായി നേരിട്ടു ഹാജരാകേണ്ടതാണെന്നു പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9497649969, 9633872315.

ഫാറൂഖ് കോളജിൽ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, സോഷ്യോളജി, ഹിസ്റ്ററി, മൾട്ടിമീഡിയ, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്സ്, ആക്ച്യൂറിയൽ സയൻസ്, ജിയോളജി, സൈക്കോളജി, ജേണലിസം, ലൈബ്രറി സയൻസ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ കോളജ് വെബ്സൈറ്റിൽ ഓൺലൈൻ ആയി 26ന് മുൻപ് റജിസ്റ്റർ ചെയ്യണം. 9895840705.

ആതവനാട് മുഹമ്മദലി ശിഹാബ് തങ്ങൾ ആർട്‌സ് ആൻഡ് സയൻസ് വനിതാ കോളജിൽ കൊമേഴ്സ്, ഇംഗ്ലിഷ്, സൈക്കോളജി, സ്‌റ്റാറ്റിസ്‌റ്റിക്സ്, ഫിസിയോളജി, ജേണലിസം, മലയാളം, അറബിക്, ഹിന്ദി എന്നീ വിഷയങ്ങളിലേക്ക് ഗെസ്‌റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് ഡിഡി ഓഫിസിൽ റജിസ്റ്റർ ചെയ്ത‌ യോഗ്യരായ ഉദ്യോഗാർഥികൾ [email protected] മെയിലിലേക്ക് 30ന് അകം അപേക്ഷിക്കണം. ഇന്റർവ്യൂ തീയതി ഉദ്യോഗാർഥികളെ ഇ -മെയിൽ വഴി അറിയിക്കും. ഫേൺ: 9746989479.