ചേമഞ്ചേരി അഭയം സ്‌പെഷ്യല്‍ സ്‌കൂളിലേക്ക് ഒക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്, വാര്‍ഡ് അസിസ്റ്റന്റ്, ബസ് ഡോര്‍ അസിസ്റ്റന്റ്, കുക്ക് എന്നീ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു; വിശദമായി അറിയാം


കൊയിലാണ്ടി: ചേമഞ്ചേരി അഭയം സ്‌കൂളിലേക്ക് വിവിധ തസ്തികളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്, വാര്‍ഡ് അസിസ്റ്റന്റ്, ബസ് ഡോര്‍ അസിസ്റ്റന്റ്, കുക്ക് എന്നീ തസ്തികകളിലേക്കാണ് അപേകഷ ക്ഷണിച്ചിരിക്കുന്നത്.

ഒക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ് യോഗ്യത: ഒക്യുപ്പേഷണല്‍ തെറപ്പിയില്‍ ബിരുദം / ഡിപ്ലോമ ഇന്‍ റിഹാബിലിറ്റേഷന്‍.

വാര്‍ഡ് അസിസ്റ്റന്റ് യോഗ്യത: അപേക്ഷക രണ്ട് ഷിഫ്റ്റിലും ജോലി ചെയ്യാന്‍ തയ്യാറുള്ളവരും എസ്.എസ്.എല്‍സി പാസ്സായവരും 50 വയസ്സിന് താഴെ പ്രായമുള്ളവരുമായിരിക്കണം.

കുക്ക്: യോഗ്യത: പാചകത്തില്‍ പ്രാവീണ്യമുള്ള ഏഴാം ക്ലാസ്സ് പാസ്സായവരും 50 വയസ്സില്‍ താഴെ പ്രായമുള്ള വനിതകളുമായിരിക്കണം.

ബസ്സ് ഡോര്‍ അസിസ്റ്റന്റ് യോഗ്യത: 50 വയസ്സിന് താഴെ പ്രായമുള്ളവരും എസ്.എസ്.എല്‍.സി കഴിഞ്ഞവരുമായിരിക്കണം.
അപേക്ഷകള്‍ മാര്‍ച്ച് 31 നകം ജനറല്‍ സെക്രട്ടറി അഭയം പി.ഒ. തുവ്വക്കോട് ചേമഞ്ചേരി 673304 എന്ന വിലാസത്തില്‍ അയയ്ക്കുക.