ഒരുമാസം നീണ്ട പരീക്ഷാചൂടിന് വിരാമം; മധ്യവേനലവധിക്കായ് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും


കോഴിക്കോട്: പരീക്ഷകള്‍ പൂര്‍ത്തിയാക്കി മധ്യവേനലവധിക്കായി സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ബയോളജി പരീക്ഷയോടെ ഒരു മാസക്കാലം നീണ്ട പരീക്ഷാചൂടിന് ഇന്ന് വിരാമമാകും.

മറ്റ് ക്ലാസുകുകളിലെ പരീക്ഷകളെല്ലാം ഇതിനോടകം പൂര്‍ത്തിയായി. രണ്ട് മാസ കാലയളവാണ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്കായി വേനലവധി പ്രഖ്യാപിച്ചത്. അവധിക്കാലം കഴിഞ്ഞ് ജൂണ്‍ 3ന് പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നതാണ്

മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നലെയാണ് പൂര്‍ത്തിയായത്. ഹയര്‍ സെക്കന്‍ഡറിയില്‍ 77 ക്യാമ്പുകളിലായി 25000 അദ്ധ്യാപകരാണ് മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്നത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിക്ക് എട്ടു ക്യാമ്പുകളിലായി 2200 അദ്ധ്യാപകരും പങ്കെടുക്കും.