സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണം; പാടിക്കുന്നിലും കായണ്ണ ബസാറിലും ഇന്ന് അനുശോചന യോഗം


കായണ്ണ: സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന യോഗം. പാടിക്കുന്നില്‍ വൈകുന്നേരം നാലുമണിക്കും കായണ്ണ ബസാറില്‍ അഞ്ച് മണിക്കുമാണ് അനുശോചന യോഗം നടക്കുക.

പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെയാണ് ചെട്ട്യാംകണ്ടി രാജീവന്‍ മരണപ്പെടുന്നത്. രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. സുഖം പ്രാപിച്ചുവന്നിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം നില ഗുരുതരമാകുകയുമായിരുന്നു.

മൃതദേഹം രാവിലെ ഒമ്പതുമണിവരെ കായണ്ണയിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം നാലുമണിവരെ വീട്ടില്‍ പൊതുദര്‍ശനമുണ്ടായിരിക്കും. നാലുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.