Tag: Kayanna

Total 10 Posts

കായണ്ണ മൊട്ടന്തറ കോളനിയില്‍ വീടിനുള്ളില്‍ വയോധികന്റെ മൃതദേഹം; മൃതശരീരം ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍

കായണ്ണ: കായണ്ണ മൊട്ടന്തറ രാജീവ് ദശലക്ഷം കോളനിയില്‍ വയോധികന്‍ മരിച്ച നിലയില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ കോളനിയില്‍ താമസിച്ചിരുന്ന വിജയന്‍ ആണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. മൃതദേഹം ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. ഇന്ന് രാവിലെ കോളനി നിവാസികള്‍ വീടിനകത്ത് കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കൂരാച്ചുണ്ട് പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ക്കുശേഷം

കുട്ടിക്കാലം മുതലേ ജനങ്ങളുമായി ഏറ്റവും ഇഴുകി ചേര്‍ന്ന് പൊതുരംഗത്ത് പ്രവര്‍ത്തിച്ചയാള്‍, പാമ്പുകടിയേറ്റതും പൊതുസേവനത്തിനിടെ; കണ്ണീരോടെ സി.കെ.രാജീവന് വിടനല്‍കി കായണ്ണ

കായണ്ണ: ആരെങ്കിലും വന്ന് കണ്ട് ഒരു പ്രശ്‌നം പറഞ്ഞാല്‍, രാത്രിയെന്നോ പകലെന്നോ ചിന്തിക്കാതെ അത് പരിഹരിക്കാന്‍ തന്നാലാവുന്നത് ചെയ്യാന്‍ ഇറങ്ങിപ്പോകുന്നവരുണ്ട്. ആ പ്രശ്‌നം പരിഹരിക്കാനുള്ള നെട്ടോട്ടത്തിനിടെ സ്വന്തം ആരോഗ്യം വരെ മറക്കുന്നവര്‍. അങ്ങനെയൊരാളായിരുന്നു കായണ്ണക്കാര്‍ക്ക് സി.കെ.രാജീവന്‍ എന്ന ചെട്ട്യാംകണ്ടി രാജീവന്‍. വീട്ടില്‍ നിന്നുള്ള രാജീവന്റെ ഒടുവിലത്തെ ഇറങ്ങിപ്പോക്കുപോലും അങ്ങനെയൊരു പ്രശ്‌നപരിഹാരത്തിലേക്കായിരുന്നു. പക്ഷേ മടങ്ങിവന്നില്ലെന്ന് മാത്രം. രാജീവന്റെ

സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണം; പാടിക്കുന്നിലും കായണ്ണ ബസാറിലും ഇന്ന് അനുശോചന യോഗം

കായണ്ണ: സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന യോഗം. പാടിക്കുന്നില്‍ വൈകുന്നേരം നാലുമണിക്കും കായണ്ണ ബസാറില്‍ അഞ്ച് മണിക്കുമാണ് അനുശോചന യോഗം നടക്കുക. പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെയാണ് ചെട്ട്യാംകണ്ടി രാജീവന്‍ മരണപ്പെടുന്നത്. രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. സുഖം പ്രാപിച്ചുവന്നിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം നില ഗുരുതരമാകുകയുമായിരുന്നു. മൃതദേഹം രാവിലെ ഒമ്പതുമണിവരെ കായണ്ണയിലെ

മാലിന്യക്കൂനകളും ചപ്പുചവറുകളും അവിടെവിടെ കുന്നുകൂട്ടിയിടില്ല; കായണ്ണ ഇനി സമ്പൂര്‍ണ മാലിന്യ മുക്ത പഞ്ചായത്ത്

കായണ്ണ: ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശിയാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി.ടിഷീബ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.സി.ശരണ്‍, ബിന്‍ഷ.കെ.വി, കെ.കെ.നാരായണന്‍, പഞ്ചായത്തംഗം പി.വിനയ, അസിസ്റ്റന്റ് സെക്രട്ടറി സായ് പ്രകാശ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗങ്ങളായ പി.കെ.ഷിജു, ബിജി സുനില്‍കുമാര്‍, കെ.സി.ഗാന, സി.കെ.സുലൈഖ തുടങ്ങിയവര്‍ ചടങ്ങില്‍

കായണ്ണയില്‍ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്; ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു, ഇന്ന് ഹര്‍ത്താല്‍

കായണ്ണ: കായണ്ണയില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. കായണ്ണയിലെ ലീഗ് അംഗം പി.സി ബഷീറിന്റെ വീടിന് നേരെയാണ്  സ്പോടക വസ്തു എറിഞ്ഞ്  ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 2.36 ഓടെയായിരുന്നു സംഭവം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീടിന്റെ മുന്‍വശത്തെ ഭിത്തിയ്ക്കും കേടുപാടുകള്‍ സംഭവിച്ചു.  പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു.

ശക്തമായ കാറ്റിലും മഴയിലും കായണ്ണയില്‍ കാറിന് മുകളില്‍ തെങ്ങ് മുറിഞ്ഞു വീണു; വൈദ്യുതി തടസപ്പെട്ടു

കായണ്ണ: കായണ്ണയില്‍ തിങ്കളാഴ്ച്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിനു മുകളില്‍ തെങ്ങ് മുറിഞ്ഞ് വീണ് അപകടം. കുരിക്കള്‍ക്കൊല്ലി മാട്ടനോട് റോഡില്‍ പള്ളിമുക്കിലാണ് സംഭവം. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഉണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. വൈദ്യുതലൈനിന് മുകളിലും റോഡരികില്‍ നിര്‍ത്തിയിട്ട വയനാട് സ്വദേശി ബാസില്‍ മാത്യു കടവില്‍ എന്നയാളുടെ കാറിനും മുകളിലുമായാണ്

പ്രകൃതിയുടെ മാസ്മരിക ഭംഗി ആസ്വദിച്ച് അല്പനേരം ചിലവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ട്, കോഴിക്കോടിന്റെ വാഗമണ്‍; സഞ്ചാരികളെ വരവേറ്റ് കായണ്ണയിലെ മുത്താച്ചിപ്പാറ

കായണ്ണ ബസാര്‍: ഇളം കാറ്റിന്റെ തലോടലും പ്രകൃതിയുടെ മാസ്മരിക ഭംഗിയും ആസ്വദിച്ച് അല്പനേരം ചിലവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് പറ്റിയ ഒരിടമാണ് മുത്താച്ചിപ്പാറ. നഗരത്തിന്റെ തിരക്കുകളില്ല, ബഹളങ്ങളില്ല, നിങ്ങളെ കാത്തിരിക്കുന്നതാവട്ടെ അപൂര്‍വ കാഴ്ചാനുഭവങ്ങളും സുന്ദരമായ നിമിഷങ്ങളും. പോരാമ്പ്രയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ ഒരു കിടിലന്‍ സ്‌പോട്ട്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം

‘തെങ്ങില്‍കയറി ഞാനയാളെ തെങ്ങിന്റടുത്തേക്ക് അടുപ്പിച്ചു, നെഞ്ഞത്ത് നല്ലോണം പ്രസ് ചെയ്തുകൊടുത്തു. അപ്പോഴാണ് ഓന്‍ ശ്വാസം കഴിച്ചത്’; തെങ്ങ് മുറിക്കവെ തെങ്ങില്‍ നിന്ന് വീണ് വടത്തില്‍ കുടുങ്ങിയ കായണ്ണ സ്വദേശിയെ രക്ഷിച്ച തെങ്ങുകയറ്റക്കാരന്‍ വേലായുധന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കായണ്ണബസാര്‍: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് തെറിച്ച് വീണ് വടത്തില്‍ കുടുങ്ങിയ ചെറുക്കാട് സ്വദേശി പൂളച്ചാലില്‍ റിയാസിനെ തെങ്ങുകയറ്റക്കാരനായ ചെറുക്കാട് സ്വദേശി വേലായുധന്‍ തെങ്ങില്‍ ചേര്‍ത്ത് പിടിച്ച് നിര്‍ത്തിയത് ഒരുമണിക്കൂറോളം. യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറിയ വേലായുധന്‍ ഫയര്‍ഫോഴ്‌സ് എത്തുന്നതുവരെ തെങ്ങില്‍ ചേര്‍ത്തുപിടിച്ച് നിര്‍ത്തിയതിനാലാണ് റിയാസിന്റെ ജീവന്‍ രക്ഷിക്കാനായത്. സംഭവത്തെക്കുറിച്ച് വേലായുധന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്:

കൊയിലാണ്ടിയില്‍ ട്രെയിനപകടത്തില്‍ മരിച്ചത് കായണ്ണ സ്വദേശി മുഹമ്മദ് നിഹാല്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്നലെയുണ്ടായ ട്രെയിനപകടത്തില്‍ മരിച്ചത് കായണ്ണ സ്വദേശിയായ യുവാവ്. കായണ്ണ പുല്‍പ്പാറ (കുരിക്കല്‍ കൊല്ലിയില്‍) കുഞ്ഞിമൊയ്തിയുടെ മകന്‍ മുഹമ്മദ് നിഹാലാണ് മരിച്ചത്. 19 വയസാണ്. സുഹൃത്തുക്കളൊടൊപ്പം ആലപ്പുഴയിലേക്ക് പോകാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു നിഹാല്‍. ഇതിനിടയില്‍ അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജ്

പേരാമ്പ്രയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; ബാധിതരുടെ എണ്ണം നൂറു കടന്നു; ഒരു കുട്ടി ഐ.സി.യുവിൽ

പേരാമ്പ്ര: കായണ്ണയില്‍ വിവാഹ വീട്ടിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നിരവധി പേര്‍ ആശുപത്രിയില്‍. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയേറ്റവരില്‍ കൂടുതലും കുട്ടികളാണ് എന്നാണ് വിവരം. ഗുരുതരാവസ്ഥയിലായ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കായണ്ണ പഞ്ചായത്തിലെ 12-ാം വാര്‍ഡ് മെമ്പര്‍ പുതിയോട്ടില്‍ വിനയയുടെ