കായണ്ണയില്‍ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്; ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു, ഇന്ന് ഹര്‍ത്താല്‍


കായണ്ണ: കായണ്ണയില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. കായണ്ണയിലെ ലീഗ് അംഗം പി.സി ബഷീറിന്റെ വീടിന് നേരെയാണ്  സ്പോടക വസ്തു എറിഞ്ഞ്  ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 2.36 ഓടെയായിരുന്നു സംഭവം.

ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീടിന്റെ മുന്‍വശത്തെ ഭിത്തിയ്ക്കും കേടുപാടുകള്‍ സംഭവിച്ചു.  പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു.

ബോബെറില്‍ പ്രതിഷേധിച്ച് യുഡിഎഫ് കായണ്ണ ടൗണില്‍ ഇന്ന് ഉച്ചവരെ ഹര്‍ത്താല്‍ ആചരിക്കുന്നു.