തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ മുൻ അധ്യാപിക ടി.കെ.രുഗ്മാ ദേവി അന്തരിച്ചു


ചേമഞ്ചേരി: തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ മുൻ അധ്യാപികയും സ്കൂൾ മാനേജ്മെന്റ് ട്രസ്റ്റ് അംഗവുമായ ടി.കെ.രുഗ്മാ ദേവി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. സ്വസതിയായ തെക്കേ മാക്കാടത്ത് (ദീപം) വച്ചായിരുന്നു അന്ത്യം. പരേതരായ അഡ്വ. വി.ഗോപാലൻ നായരുടെയും ടി.കെ.നാരായണിക്കുട്ടി അമ്മയുടെയും മകളാണ്.

ഭർത്താവ്: പരേതനായ ഒല്ലാക്കോട്ട് മാധവൻ നായർ.

മക്കൾ: വിജയ കൃഷ്ണൻ ടി.കെ (സിംഗപ്പൂർ), ലക്ഷ്മി മാധവൻ, ദുർഗ ടി.കെ (ഇരുവരും തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകർ).

മരുമക്കൾ: രഞ്ജിത്ത് ആർ (അധ്യാപകൻ, സെന്റ് തോമസ് എച്ച്.എസ്.എസ് കൂരാച്ചുണ്ട്), അനിൽ എം, (മാനേജർ, കെ.എസ്.എഫ്.ഇ കക്കോടി), ജയലക്ഷ്മി (ഇരിങ്ങണ്ണൂർ).

സഹോദരങ്ങൾ: ജനാർദ്ദനൻ ടി.കെ (മാനേജർ, തിരുവങ്ങൂർ എച്ച്.എസ്.എസ്), ശശിധരൻ ടി.കെ (മുൻ സെയിൽ ടാക്സ് ഓഫീസർ), രാധാകൃഷ്ണൻ ടി.കെ (അഭിഭാഷകൻ, കൊയിലാണ്ടി), രമാദേവി ടി.കെ, ജയലക്ഷ്മി ടി.കെ, പരേതരായ വാസുദേവൻ നായർ ടി.കെ, ഗിരിജാദേവി ടി.കെ.

സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.