എംപ്ലോയബിലിറ്റി സെന്ററില്‍ അക്കൗണ്ടന്റ് ഉള്‍പ്പടെയുളള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു; വിശദമായി അറിയാം


കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികളിലേക്കുളള കൂടിക്കാഴ്ച നടത്തുന്നു. മാര്‍ച്ച് 23ന് രാവിലെ 10 മണിക്ക് ആണ് കൂടിക്കാഴ്ച.

ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള അക്കൗണ്ടന്റ് (പ്ലസ് ടു + ബേസിക് അക്കൗണ്ട്സ്), റിസപ്ഷനിസ്റ്റ്, സെയില്‍സ് എക്സിക്യൂട്ടീവ്, ബില്ലിംഗ് സ്റ്റാഫ്, ഫ്ളോര്‍ മാനേജര്‍, ടീം ലീഡര്‍, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ് മാര്‍ക്കറ്റിംഗ്, വിഷ്വല്‍ മര്‍ചന്റൈസര്‍, ലോണ്‍ ഓഫീസര്‍ (യോഗ്യത: എസ്.എസ്.എല്‍.സി ) ടീം ലീഡര്‍, ഡിസ്ട്രിബ്യൂഷന്‍ ലീഡര്‍ (യോഗ്യത : ബിരുദം ), ഹെല്‍പ്പര്‍ എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്.

ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിനായി ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായപരിധി: 35 വയസ്സ്. ഫോണ്‍ : 0495 -2370176.