കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ദൂരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന തിരിച്ചറിഞ്ഞു


കൊയിലാണ്ടി: ദുരൂഹസാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കുറുവങ്ങാട് അണേല ഊരാളി വീട്ടില്‍ അമല്‍ സൂര്യ(25) ആണ് മരിച്ചത്.

ഇന്ന് രാവിലെ അഞ്ചരയോടെയാണ് അമലിനെ സ്‌റ്റേഡിയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് യുവാവിനെ മുഖം നിലത്ത് കുത്തിയ നിലയില്‍ ഓടയ്ക്ക് സമീപം കണ്ടെത്തിയത്.

ഉടനെ കൊയിലാണ്ടി പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവ് ലഹരിക്ക് അടിമയായിരുന്നെന്ന് സംശയിക്കുന്നു. പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അച്ഛന്‍: പ്രജിത്ത്.

അമ്മ: ഗംഗ.

സഹോദരി: ഉണ്ണിമായ.