കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ യുവാവ് മരിച്ച നിലയില്‍


കൊയിലാണ്ടി: കൊയിലാണ്ടി സ്‌റ്റേഡിയത്തിനുളളില്‍ യുവാവ് മരിച്ച നിലയില്‍. ഇന്ന് രാവിലെ അഞ്ചരയോടെ നടക്കാനിറങ്ങിയ ആളുകളാണ് യുവാവിനെ സ്‌റ്റേഡിയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഓടയുടെ സമീപത്ത് മുഖം നിലത്ത് കുത്തിയ നിലയിലാണ് യുവാവിനെകണ്ടെത്തിയത്. ഇരുപത്തിയെട്ട് വയസ്സ് പ്രായം തോന്നിക്കുന്ന യുവാവാണ് മരിച്ചത്.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കണ്ടയുടനെ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.