ഹയര്‍സെക്കന്‍ഡറി വിജയശതമാനം കുറഞ്ഞു; ഇത്തവണ 82.95% വിജയം


തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 82.95%മാണ് വിജയം. മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം തുടങ്ങിയത്.

ഇത്തവണ വിജയശതമാനം കഴിഞ്ഞതവണത്തേക്കാള്‍ 0.92% കുറവാണ്. സയന്‍സ് ഗ്രൂപ്പില്‍ 97.31% വിജയവും കൊമേഴ്‌സ് ഗ്രൂപ്പില്‍ 82.75% വിജയവും ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 71.93% ആണ് വിജയം.

33815 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയശതമാനം ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ്. 85.55% വിജയമാണ് ഇവിടെ. 80 ക്യാമ്പുകളിലായിരുന്നു ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണ്ണയം.