ജോലി അന്വേഷിക്കുകയാണോ? മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്: വിശദാംശങ്ങള്‍ അറിയാം


മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. വി.എച്ച്.എസ്. ഇ വിഭാഗത്തില്‍ കെമിസ്ട്രി (സീനിയര്‍), വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എം.ആര്‍ ഡി എ , വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അഗ്രികള്‍ച്ചര്‍ എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്.


അഭിമുഖം മെയ് 30 ചൊവ്വാഴ്ച 10 മണിക്ക് സ്‌കൂളില്‍ വച്ച് നടത്തും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഹാജരാകേണ്ടതാണ്.