Tag: Plus Two

Total 16 Posts

കീഴരിയൂരിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് എസ്.എഫ്.ഐയുടെ അനുമോദനം

കീഴരിയൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ എസ്.എഫ്.ഐ അനുമോദിച്ചു. എസ്.എഫ്.ഐ കീഴരിയൂർ ലോക്കൽ കമ്മിറ്റിയാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചത്. മുൻ എം.എൽ.എയും കർഷക സംഘം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.വിശ്വൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ലോക്കൽ

പരീക്ഷകളിൽ ഉന്നതവിജയം നേടിയ മൂടാടി സർവ്വീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് അനുമോദനം; അപേക്ഷ ക്ഷണിച്ചു

മൂടാടി: 2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മൂടാടി സർവ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളെ അനുമോദിക്കുന്നു. ഇവർക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും ജൂലായ് ഒന്നിന് വൈകുന്നേരം നാല് മണിക്ക് നന്തിയിലെ വൃന്ദ കോംപ്ലക്സിൽ നടക്കും. അനുമോദനത്തിന് അർഹരായവർ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഒരു

പ്ലസ് ടു പരീക്ഷാ ഫലം: മിന്നുന്ന വിജയം നേടി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ

കൊയിലാണ്ടി: പ്ലസ് ടു പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ മികച്ച വിജയം നേടി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ. 94 ശതമാനം വിജയമാണ് സ്കൂൾ നേടിയത്. ആകെ പരീക്ഷ എഴുതിയ 194 വിദ്യാർത്ഥികളിൽ 182 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. പതിമൂന്ന് വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. സയൻസ്

ഹയര്‍സെക്കന്‍ഡറി വിജയശതമാനം കുറഞ്ഞു; ഇത്തവണ 82.95% വിജയം

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 82.95%മാണ് വിജയം. മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം തുടങ്ങിയത്. ഇത്തവണ വിജയശതമാനം കഴിഞ്ഞതവണത്തേക്കാള്‍ 0.92% കുറവാണ്. സയന്‍സ് ഗ്രൂപ്പില്‍ 97.31% വിജയവും കൊമേഴ്‌സ് ഗ്രൂപ്പില്‍ 82.75% വിജയവും ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 71.93% ആണ് വിജയം. 33815

പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു; കണ്ണൂര്‍ പരിയാരത്ത് അധ്യാപകന്‍ പോക്‌സോ കേസില്‍ പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: പരിയാരത്ത് അധ്യാപകന്‍ പോക്‌സോ കേസില്‍ പൊലീസ് കസ്റ്റഡിയില്‍. പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ഓലയമ്പാടി കാര്യമ്പള്ളി സ്വദേശിയും കുളപ്രത്തെ താമസിക്കാരനുമായ കെ.സി.സജീഷിനെയാണ് (34) പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തത്. പഠിപ്പിക്കുന്ന സ്‌കൂളിലെ പെണ്‍കുട്ടികുട്ടിക്കാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കോഴിക്കോട് റൂറല്‍ ഡിസ്ട്രിക്റ്റ് പോലീസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി അനുമോദിച്ചു

ഉള്ളിയേരി: കോഴിക്കോട് റൂറല്‍ ഡിസ്ട്രിക്റ്റ് പോലീസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി യുടെ നേതൃത്വത്തില്‍ സൊസൈറ്റിയിലെ സേനാംഗങ്ങളുടെ മക്കളില്‍ 2022 ലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഉള്ളിയേരി സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി അത്തോളി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.ജിതേഷ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി.പി.അനില്‍ കുമാര്‍

പ്രതിഭകള്‍ക്ക് ആദരം; 2022 ലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കൊയിലാണ്ടിയിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: 2022 ലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എം.എല്‍.എ കാനത്തില്‍ ജമീലയാണ് പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തത്. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് സ്വാഗതം പറഞ്ഞു. കൊയിലാണ്ടിയിലെ മുന്നാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍

പ്ലസ് ടുവിനൊപ്പം ലേണേഴ്സും പാസാകാം: ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍കൂടി കരിക്കുലത്തില്‍ ഉള്‍പ്പെടുത്താന്‍ നീക്കം

കൊയിലാണ്ടി: പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്സ് ലൈസന്‍സും നല്‍കാന്‍ പദ്ധതി വരുന്നു. ഹയര്‍ സെക്കന്ററി പാഠ്യ പദ്ധതിയില്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍ക്കൂടി ഉള്‍പ്പെടുത്താന്‍ ശിപാര്‍ശയുണ്ട്. ഇതിന് വേണ്ടി മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം അടുത്ത ആഴ്ച വിദ്യാഭ്യാസവകുപ്പിന് കൈമാറും. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനുമാണ് തീരുമാനം. പ്ലസ് ടു വിജയിക്കുന്ന

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി ക്ലാസുകള്‍ ആരംഭിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ക്ലാസ്സുകള്‍ ആരംഭിച്ചു. 3,08,000 കുട്ടികളാണ് ഇന്ന് വിവിധ വിഭാഗങ്ങളിലായി ക്ലാസുകളിലെത്തുക. മറ്റ് ക്ലാസുകളിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താത്ത വിധം പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. മൂന്നാം അലോട്‌മെന്റിലെ പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ നീട്ടിയിട്ടുണ്ട്. മാനേജ്മെന്റ് –

അപേക്ഷയിൽ തിരുത്തൽ വരുത്താം, കൂട്ടിച്ചേർക്കാം; പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് സമയം നീട്ടി

കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റിനുള്ള സമയം നീട്ടി. നാളെ വൈകീട്ട് അഞ്ച് മണി വരെയാണ് ട്രയല്‍ അലോട്ട്‌മെന്റിനായുള്ള സമയം നീട്ടിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് നടപടി. ഇതോടെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ വരുത്താന്‍ കൂടുതല്‍