പ്ലസ് ടു പരീക്ഷാ ഫലം: മിന്നുന്ന വിജയം നേടി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ


കൊയിലാണ്ടി: പ്ലസ് ടു പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ മികച്ച വിജയം നേടി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ. 94 ശതമാനം വിജയമാണ് സ്കൂൾ നേടിയത്. ആകെ പരീക്ഷ എഴുതിയ 194 വിദ്യാർത്ഥികളിൽ 182 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. പതിമൂന്ന് വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

സയൻസ് വിഭാഗത്തിൽ 64 വിദ്യാർത്ഥികളിൽ 57 പേർ വിജയം നേടിയപ്പോൾ അഞ്ച് പേർ ഫുൾ എ പ്ലസ് കരസ്ഥമാക്കി. ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ 65 വിദ്യാർത്ഥികളിൽ 61 പേരും വിജയം നേടിയപ്പോൾ നാല് പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.

കൊമേഴ്സ് വിഭാഗത്തിൽ 65 വിദ്യാർത്ഥികളിൽ 64 പേരും വിജയം നേടി. നാല് വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.