പ്രതിഭകള്‍ക്ക് ആദരം; 2022 ലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കൊയിലാണ്ടിയിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു


കൊയിലാണ്ടി: 2022 ലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എം.എല്‍.എ കാനത്തില്‍ ജമീലയാണ് പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തത്. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് സ്വാഗതം പറഞ്ഞു.

കൊയിലാണ്ടിയിലെ മുന്നാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ എഴുനൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിവിധ കാരണങ്ങളാല്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാനായി എത്താന്‍ സാധിച്ചില്ല. ഇത്തരത്തില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ കൊയിലാണ്ടി എം.എല്‍.എ ഓഫീസുമായി ബന്ധപ്പെട്ട് ഉപഹാരം കൈപ്പറ്റണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.