കീഴരിയൂരിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് എസ്.എഫ്.ഐയുടെ അനുമോദനം


കീഴരിയൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ എസ്.എഫ്.ഐ അനുമോദിച്ചു. എസ്.എഫ്.ഐ കീഴരിയൂർ ലോക്കൽ കമ്മിറ്റിയാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചത്.

മുൻ എം.എൽ.എയും കർഷക സംഘം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.വിശ്വൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ലോക്കൽ കമ്മിറ്റി പ്രസിഡൻ്റ് സുഹൈൽ അധ്യക്ഷനായി. സി.പി.എം കീഴരിയൂർ ലോക്കൽ സെക്രട്ടറി കെ.ടി.രാഘവൻ, ഡി.വൈ.എഫ്.ഐ കീഴരിയൂർ മേഖല പ്രസിഡൻ്റ് നികേഷ് എം.കെ, എസ്.എഫ്.ഐ ഏരിയാ പ്രസിഡൻ്റ് നവതേജ്, എസ്.എഫ്.ഐ ജില്ലാ കമ്മറ്റി അംഗം അർച്ചന എന്നിവർ സംസാരിച്ചു. എസ്.എഫ്.ഐ കീഴരിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അമിത്ത് പി സ്വാഗതവും വൈസ് പ്രസിഡൻ്റ് നന്ദന നന്ദിയും പറഞ്ഞു.