കേരളം @ 66; ആഘോഷിക്കാം പുത്തൻ പ്രതീക്ഷകളുമായി ഉദിച്ചുണർന്ന ഈ പുത്തൻ വർഷത്തെ, ഓർക്കാം ഒന്നായി നിന്ന് പട വെട്ടി പൊരുതി എടുത്ത സ്വാതന്ത്ര്യത്തെ


ന്ന് സെറ്റു സാരിയും മുണ്ടും ഷർട്ടും ഒക്കെ ധരിച്ച് സ്കൂളിലും ഓഫീസുകളിലുമൊക്കെയായി മലയാളികൾ ആഘോഷത്തിലാണ്, നമ്മുടെ സ്വന്തം നാടിൻറെ ജന്മദിനം. ഇന്ന് കേരളപ്പിറവി ദിനം. കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് 66 വര്‍ഷം തികയുകയാണിന്ന്. കൊറോണയുടെ ഇരുണ്ട നാളുകൾക്കു ശേഷം നാടിന് പുതിയ പ്രതീക്ഷളും പുത്തൻ ജീവിതവുമായി ഒരു പിറന്നാൾ. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും ഏറെയുണ്ടായിരുന്നെങ്കിലും ഒന്നായി അതിനെ തരണം ചെയ്ത് എത്തിയിരിക്കുകയാണ് നമ്മൾ.

1947 ഓഗസ്റ്റ് 15ന് ഇന്ത്യ ബ്രിട്ടീഷ് കോളനി ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി. എന്നാല്‍ വിവിധ ഭാഷകളും സംസ്‌ക്കാരങ്ങളും ഭരണസംവിധാനങ്ങളുമുള്ള നാട്ടുരാജ്യങ്ങളായിരുന്നു സ്വതന്ത്ര ഇന്ത്യ. ഭാഷയുടെ അടിസ്ഥാനങ്ങളിൽ സംസ്ഥാനം രൂപീകരിച്ചപ്പോൾ മലബാർ, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേർത്ത് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത് 1956 നവംബര്‍ ഒന്നിനാണ്. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്.

1947 ൽ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് ഐക്യ കേരളം പിറന്നത്. അങ്ങനെ 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകരിക്കുകയായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേശങ്ങളുടെ കൂടിച്ചേരല്‍. മലയോരവും തീരവും ഇടനാടും ചേര്‍ന്ന വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിക്കൊപ്പം സന്തുലിത കാലാവസ്ഥ കൂടി ചേര്‍ന്നപ്പോള്‍ ദൈവത്തിന്‍റെ സ്വന്തം നാടായി നമ്മുടെ കേരളം.

കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28 നായിരുന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇഎംഎസ് മുഖ്യമന്ത്രിയായുള്ള കേരള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഇതോടെ തിരു കൊച്ചി, തിരുവിതാംകൂർ രാജവംശങ്ങളുടെ ഭരണത്തിനും അറുതിയായി. ആദ്യ തിരഞ്ഞെടുപ്പും കേരളത്തെ ലോകത്തിന് മുന്നിൽ വ്യത്യസ്തരാക്കി. അതായത് ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ എന്ന റെക്കോർഡ് ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന് ലഭിച്ചു.

കേരളം എന്ന പേരില്‍, ‘കേര’ എന്നാല്‍ തെങ്ങ്, ‘ആലം’ എന്നാല്‍ ഭൂമി, അതിനാല്‍ കേരളം എന്നാല്‍ തെങ്ങുകളുടെ നാട് എന്നാണ് പറയപ്പെടുന്നത്. ആദ്യ നൂറ്റാണ്ടുകളില്‍ ഈ സ്വതന്ത്ര പ്രവിശ്യകള്‍ ഭരിച്ചിരുന്ന ആദ്യ ഭരണാധികാരി കേരളീയന്റെ പേരിലാണ് കേരളത്തിന് ഈ പേര് ലഭിച്ചത് എന്നും പറയപ്പെടുന്നു.

പരിസ്ഥിതിയും, സമ്പൂർണ്ണ സാക്ഷരതയിലും ഊറ്റം കൊണ്ടിരുന്ന നമുക്ക് ഹൃദയം നടുക്കുന്ന സംഭവങ്ങൾക്ക് സാക്ഷിയാകേണ്ടി വരുകയായിരുന്നു ഈ പോയ വർഷം. വിദ്യ സമ്പന്നർ ആയിരുന്ന സമൂഹത്തെ പ്രധാനികളായിരുന്നവർ തന്നെ നരബലി ഉൾപ്പെടെ കൊലകളുടെ തുടർകഥകൾ. ഈ പുതു വർഷം അത്തരമൊരു സംഭവം ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം, ഒപ്പം ലഹരിയെ തുരുത്താനുള്ള മാർഗ്ഗങ്ങൾക്കും ഒന്ന് ചേരാം. എല്ലാ മലയാളികൾക്കും കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്റെ കേരളപ്പിറവി ആശംസകൾ.