എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ കീഴരിയൂര്‍ സ്വദേശിക്ക് ആറുവര്‍ഷം കഠിന തടവും പിഴയും വിധിച്ച് കൊയിലാണ്ടി കോടതി
കൊയിലാണ്ടി: എട്ടുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറുവര്‍ഷം കഠിന തടവും പിഴയും. കീഴരിരൂര്‍, വടക്കുംമുറി കാരക്കുന്നത്ത് വീട്ടില്‍ സിറാജ് (47) ആണ് ശിക്ഷിക്കപ്പെട്ടത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍.ടി.പിയുടേതാണ് വിധി.
പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പിഴ സംഖ്യയില്‍ ഒരുലക്ഷത്തി അന്‍പതിനായിരം രൂപ പെണ്‍കുട്ടിക്ക് നല്‍കാനും പിഴ അടച്ചില്ലെങ്കില് പ്രതി ഒരു വര്‍ഷം കൂടെ തടവ് ശിക്ഷ അനുഭവിക്കാനും വിധിന്യായത്തില്‍ പറയുന്നു.
2021 ല്‍ ആണ് കേസ് ആസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ ആടിനെ മേയ്ക്കാന്‍ വരുമായിരുന്ന പ്രതി ബാലികയെ അടുത്തേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു. വീട്ടില്‍ എത്തിയ കുട്ടി വിവരം അമ്മയോട് പറയുകയായിരുന്നു.
കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ്ബ് ഇന്‍സ്പെക്ടര്‍ ഹാരോള്‍ഡ് ജോര്‍ജ് ആണ് അന്വേഷിച്ചത്, പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ പി.ജെതിന്‍ ഹാജരായി.