ഭക്ഷണത്തില്‍ നിന്ന് മയോണൈസ് ഒഴിവാക്കാന്‍ പറ്റുന്നില്ലേ ? മുട്ട ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിര്‍മാണം നിരോധിച്ചതോടെ മയോണൈസ് പ്രേമികള്‍ ആശങ്കയിലാണ്. എന്നാലിതാ അവര്‍ക്കായി മുട്ടകള്‍ പാസ്ചുറൈസ് ചെയ്ത ശേഷം മയോണൈസ് നിര്‍മ്മിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി കേരള.
മുട്ട ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1- മുട്ടകള്‍ക്ക് കേടുപാടുകളുണ്ടോ അവ പൊട്ടിയിട്ടുണ്ടോ എന്നാദ്യം പരിശോധിക്കുക. അത്തരത്തിലുള്ള മുട്ടകള്‍ ഒഴിവാക്കുക
2- പാസ്ച്ചറൈസേഷനായി വൃത്തിയുള്ളതും കേടുവരാത്തതുമായ മുട്ടകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
3- സോസ് പാനിലോ കെറ്റിലിലോ ഫില്‍ട്ടര്‍ ചെയ്ത വെള്ളം ഒഴിച്ച് 60ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 62 വരെ ചൂടാക്കുക.
4- പുറംതോട് കഴുകിയ മുട്ടകള്‍ 3-35 മിനുട്ട് ഈ വെള്ളത്തില്‍ മുക്കി വെക്കുക. മുടട്കള്‍ പുറത്തെടുത്ത് വൃത്തിയുള്ള തുണി കൊണ്ട് തുടയ്ക്കുക.
5- മുട്ടയുടെ തോട് പൊട്ടിച്ച് ഒരു തെളിഞ്ഞ ഗ്ലാസിലേക്ക് ഒഴിച്ച് മഞ്ഞക്കരുവിന് കേടുപാടുകള്‍, രക്തക്കറ എന്നിവ ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കുക.
6-കേടുപാടുകള്‍ ഇല്ലായെന്ന് ഉറപ്പാക്കിയ ശേഷം മുട്ട ഒരു മിക്‌സര്‍ ജാറിലേ്ക്ക് ഒഴിച്ച് ആവശ്യമായ ചേരുവകള്‍ ചേര്‍ക്കാവുന്നതാണ്.
7-ഇങ്ങനെ തയ്യാറാക്കുന്ന മയോണൈസ് 45 മിനുട്ട് മാത്രം ഉപയോഗിക്കുക.
8- മിച്ചം വരുന്നത് ഒഴിവാക്കി പുതിയ മയോണൈസ് നിര്‍മ്മിക്കുക.