ജോലി തേടി മടുത്തോ? ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം, വിശദമായി അറിയാം
കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 20ന് രാവിലെ 10 മണിക്ക് വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ജില്ലയിലെ സ്റ്റ്യൂയിഡ് ലേണിംഗ് ആപ്പിലേക്ക് കസ്റ്റമര്‍ സക്സസ് മാനേജര്‍, എസ്.ഇ.ഒ അനലിസ്റ്റ്, ബി.എസ്.എന്‍.എല്‍ കോഴിക്കോട് ബ്രാഞ്ചിലേക്ക് സെയില്‍സ് ട്രെയിനി, ട്രാന്സ്മിഷന് ട്രെയിനി തസ്തികകളിലേക്കാണ് നിയമനം.
താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് :0495 2370176, calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.
Summary: Job vacanncy through district employment center kozhikode