ജോലി തേടുകയാണോ? ആയുർവേദ ഫാർമസിസ്റ്റ്, നഴ്സ് തസ്തികകളിൽ നിയമനം


Advertisement

കോഴിക്കോട്: ഭാരതീയ ചികിത്സാ വകുപ്പിൽ ആയുർവേദ ഫാർമസിസ്റ്റ്, നഴ്സ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന ഒരു വർഷത്തെ ഫാർമസി ട്രെയിനിങ് കോഴ്‌സ് പാസായവർ അല്ലെങ്കിൽ ബിഫാം (ആയുർവേദം) യോഗ്യതയുള്ളവർക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്കും ആയുർവ്വേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന ഒരു വർഷത്തെ നഴ്സ് ട്രെയിനിങ് കോഴ്‌സ് പാസായവർ അല്ലെങ്കിൽ ബി എസ് സി നഴ്സിങ് (ആയുർവേദം) യോഗ്യതയുള്ളവർക്ക് നഴ്സ് തസ്തികയിലേക്കും അപേക്ഷിക്കാം.

Advertisement

ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പും സഹിതം മെയ് മൂന്നിന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ചക്കെത്തണം. ഫോൺ: 0495 2371486.

Advertisement
Advertisement