ജില്ലയിൽ എക്സ്-റേ ടെക്നീഷ്യൻ, നാഷണൽ യൂത്ത് വോളണ്ടിയർ തസ്തികകളിൽ നിയമനം, വിശദാംശങ്ങൾ


കോഴിക്കോട്: എക്സ്-റേ ടെക്നീഷ്യൻ, നാഷണൽ യൂത്ത് വോളണ്ടിയർ തസ്തികകളിൽ നിയമനം. നോക്കാം വിശദമായി

കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ എക്സ്-റേ ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സർക്കാർ അംഗീകൃത എക്സറേ ടെക്നീഷ്യൻ കോഴ്സ് പാസ്സായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകർക്കും സഹിതം മാർച്ച് 25ന് രാവിലെ 10 മണിക്ക് സൂപ്രണ്ടിന്റെ ചേoബറിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2365367

നാഷണൽ യൂത്ത് വോളണ്ടിയർ മാർച്ച് 24 വരെ അപേക്ഷിക്കാം

കേന്ദ്രസർക്കാരിന്റെ വികസന സാമൂഹ്യ ക്ഷേമ പരിപാടികളുടെ ബോധവത്ക്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതിനും ജില്ലാ കലക്ടറുടെ മേൽനോട്ടത്തിൽ നെഹ്റു യുവകേന്ദ്ര കർമ്മ പരിപാടികൾ യൂത്ത് ക്ലബ്ബുകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകാനും തല്പരരായ കോഴിക്കോട് ജില്ലയിൽ സ്ഥിരതാമസക്കാരായ യുവതി യുവാക്കളിൽ നിന്നും നാഷണൽ യൂത്ത് വോളണ്ടിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.nyks.nic.in എന്ന വെബ്സൈറ്റിൽ മാർച്ച് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് വിജയം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. 2023 ഏപ്രിൽ 1ന് 18നും 29നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികളും മറ്റു ജോലിയുള്ളവരും അപേക്ഷിക്കേണ്ടതില്ല. പ്രതിമാസ ഓണറേറിയം 5000 രൂപ. (നിയമനം പരമാവധി രണ്ടു വർഷത്തേക്ക് മാത്രം, സ്ഥിര ജോലിക്കുള്ള നിയമപരമായി അർഹതയുണ്ടാകില്ല.) കൂടുതൽ വിവരങ്ങൾക്ക്: 0495 371891, 9447752234