കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; വിശദാംശങ്ങൾ


കൊയിലാണ്ടി: ഗവ. ഐ ടി ഐ കൊയിലാണ്ടി യിൽ എംപ്ലോയബിലിറ്റി സ്കിൽ, ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: എം ബി എ / ബി ബി എ/ ബിരുദം / ഡിപ്ലോമ, രണ്ട് വർഷത്തെ പ്രവർത്തി പരിചയവും എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ടി ഒ ടി പരിശീലനവും ഉണ്ടായിരിക്കണം.
ഇംഗ്ലീഷ് /  കമ്മ്യൂണിക്കേഷൻ സ്കിൽ ആൻഡ് ബേസിക്ക് കമ്പ്യൂട്ടർ എന്നിവ പന്ത്രണ്ടാം തലത്തിലോ അതിനു മുകളിലോ പഠിച്ചിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 27 ന്  ഉച്ചക്ക് 2.30 ന് കൊയിലാണ്ടി ഗവ ഐ ടി ഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരകണം. കൂടുതൽ വിവരങ്ങൾക്ക്: 0496 2631129, 9387048709
Summary: Job vacancy at Koyilandy govt iti