ജോലി തേടുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം


Advertisement

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം.

ഭാരതീയ ചികിത്സ വകുപ്പ് നടപ്പിലാക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രോജക്ടിലേക്ക് ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി, പഞ്ചകർമ തെറാപ്പിസ്റ്റ് , യോഗ ഇൻസ്ട്രക്ടർ, തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. മാർച്ച് 20 ന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. താല്പര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളും, പകർപ്പും സഹിതം കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 23714086

Advertisement

ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ടെക്‌നിഷ്യനെ നിയമിക്കുന്നു. കൂടിക്കാഴ്ച 18നു രാവിലെ 10.30ന് ആശുപത്രി ഓഫിസിൽ. 0495 2365367.

Advertisement
Advertisement