ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോ​ഗ്യതകളും ഒഴിവുകളും എന്തെല്ലാമെന്ന് നോക്കാം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലേക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റിനെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: ബി.എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി അല്ലെങ്കിൽ ബി.എസ്.സി സയൻസ് ബിരുദവും ബി.എ.ആർ.സിയിൽ നിന്നുള്ള ഡിഎംആർഐടിയും. പ്രതിമാസ വേതനം 40,000/ രൂപ.

വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സിൽ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൺ സ്റ്റോപ്പ് സെന്ററിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കേസ് വർക്കർ (സ്ത്രീകൾ മാത്രം), ഐ.ടി സ്റ്റാഫ്, ലീഗൽ കൗൺസിലർ എന്നീ തസ്തികകളിൽ ഓരോ ഒഴിവിലേക്കാണ് നിയമനം.

അപേക്ഷ ജനുവരി 31 ന് വൈകുന്നേരം 5 മണിക്ക് മുൻപായി വിമൻ പ്രൊട്ടക്ഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, ബി -ബ്ലോക്ക്, മൂന്നാം നില, കോഴിക്കോട് -20 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്- 0495-2371343.

Summary: job vacancy at different places in kozhikode