വെസ്റ്റ്ഹിൽ ഗവ. പോളി ടെക്നിക് കോളേജിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; വിശദാംശങ്ങൾ


Advertisement

കോഴിക്കോട്: വെസ്റ്റ്ഹിൽ ഗവ. പോളി ടെക്നിക് കോളേജിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. വിശദാംശങ്ങൾ അറിയാം.

Advertisement

വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളേജിലെ സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ഒഴിവുള്ള ലക്ചറർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകളിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ജൂൺ 16 ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളോടെ പ്രിൻസിപ്പളിന്റെ മുമ്പാകെ ഹാജരാകണം. ലക്ചറർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ്ക്ലാസ് ബി.ടെകും, ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും, ട്രേഡ്സ്മാൻ തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ/ ടി.എച്ച്.എസ്.എൽ.സിയുമാണ്. കൂടുതൽ വിവരങ്ങൾക്ക് : 04952383924

Advertisement

വെസ്റ്റ്ഹിൽ ഗവ.പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ, കെമിക്കൽ, ടൂൾ & ഡൈ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ഒഴിവുള്ള ലക്ചറർ, ട്രേഡ്സ്മാൻ തസ്തികകളിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ജൂൺ 15 ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളോടെ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ലക്ചറർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബി.ടെകും, ട്രേഡ്സ്മാൻ തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ/ ടി.എച്ച്.എസ്.എൽ.സിയുമാണ്. കൂടുതൽ വിവരങ്ങൾക്ക് : 04952383924

Advertisement