ദിവസം 71 രൂപ മാറ്റിവെച്ചാല്‍ 48.5ലക്ഷം രൂപ നേടാനാവും; നിങ്ങളുടെയും കുടുംബത്തിന്റെയും ജീവിതം ഭദ്രമാക്കാന്‍ ഈ നിക്ഷേപം മതി
ഒറ്റത്തവണ വലിയൊരു തുക നിക്ഷേപിച്ച് ഭാവിയിലേക്ക് കരുതിവെക്കാന്‍ കഴിയാത്തവരാണ് സാധാരണക്കാര്‍. അതുകൊണ്ടാണ് തവണകളായുള്ള നിക്ഷേപത്തിന് സാധാരണക്കാര്‍ക്കിടയില്‍ സ്വീകാര്യത ഏറുന്നത്. അത്തരത്തിലുള്ള എല്‍.ഐ.സിയുടെ ഒരു നിക്ഷേപത്തെക്കുറിച്ച് പറയാം.
നിങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ജീവിതം സുരക്ഷിതമാക്കാന്‍ പറ്റിയ നിക്ഷേപമാണിത്. പ്രീമിയം എന്റോവ്മെന്റ് പ്ലാന്‍ എന്ന ഈ പ്ലാന്‍ വഴി ദിവസം 71 രൂപ അല്ലെങ്കില്‍ മാസം 2120 രൂപ നിക്ഷേപിച്ചുകൊണ്ട് പോളിസി മെച്യൂരിറ്റി പൂര്‍ത്തിയായാല്‍ നിങ്ങള്‍ 48.5ലക്ഷം വരെ നേടാനാവും.
പതിനെട്ടാം വയസില്‍ ഒരു എന്റോവ്മെന്റ് പ്ലാനില്‍ ഒരാള്‍ ചേരുന്നുവെന്നിരിക്കട്ടെ. 35 വര്‍ഷത്തെ കാലാവധി തിരഞ്ഞെടുത്താല്‍ പത്തുലക്ഷം രൂപ അഷ്വേര്‍ഡ് തുകയായി കിട്ടാന്‍ വര്‍ഷം പ്രീമിയമായി 26534 രൂപ അടക്കണം. രണ്ടാംവര്‍ഷത്തില്‍ പ്രീമിയത്തില്‍ കുറവുണ്ടാകും. 25,962 രൂപയേ അടക്കേണ്ടൂ. അതായത് ദിവസം 71 രൂപയോളം അല്ലെങ്കില്‍ മാസം 2130 രൂപ തോതില്‍ നിക്ഷേപിക്കണം.
പോളിസി കാലാവധി സമയത്ത് കൃത്യമായ ഇടവേളകളില്‍ പണം നിക്ഷേപിച്ചും ടേമിന്റെ അവസാന കാലത്ത് വലിയൊരു തുക ഒറ്റത്തവണയായി നിക്ഷേപിച്ചും നിങ്ങള്‍ക്ക് റിട്ടേണ്‍ നേടാനാവും. ലൈഫ് ഇന്‍ഷുറന്‍സ് സംരക്ഷണം കൂടി ഈ പ്ലാനിന്റെ ഭാഗമാണ് എന്നതാണ് പ്രധാന ആകര്‍ഷണം. അതായത്, നിങ്ങള്‍ ദൗര്‍ഭാഗ്യവശാല്‍ മരണപ്പെട്ടാലും കുടുംബത്തിന് പോളിസി ആനുകൂല്യം ലഭിക്കും. നികുതി നേട്ടങ്ങള്‍ ഉള്ളതിനാല്‍ മൊത്തത്തില്‍ ഈ പ്ലാനിന്റെ ചെലവ് കുറച്ചുകൂടി കുറയും.
ഈ പ്ലാനില്‍ നിക്ഷേപം തുടങ്ങാന്‍ വളരെ എളുപ്പമാണ്. അടുത്തുള്ള എല്‍.ഐ.സി ബ്രാഞ്ചില്‍ പോയി കാര്യം പറഞ്ഞാല്‍ മതി. അവര്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് മനസിലാക്കിയശേഷം എത്ര തുക നിക്ഷേപിക്കണമെന്ന് തീരുമാനിക്കാം. ശേഷം എല്ലാമാസവും ആ തുക മാറ്റിവെച്ച് നിങ്ങളുടേതായ പോര്‍ട്ട്ഫോളിയോ ഉണ്ടാക്കി തുടങ്ങാം.
ഈ പ്ലാനുമായി ബന്ധപ്പെട്ട് ചില നിബന്ധനകളുണ്ട്. അവ ഏതൊക്കെയെന്ന് പറയാം.
നിക്ഷേപിക്കാനുള്ള മിനിമം പ്രായം ഏട്ടുവയസാണ്.
55 വയസാണ് നിക്ഷേപം തുടങ്ങാനുള്ള ഏറ്റവും കൂടിയ പ്രായപരിധി.
12 മുതല്‍ 35 വര്‍ഷംവരെയാണ് പോളിസി കാലാവധി.
ഒരു ലക്ഷം രൂപയാണ് പ്ലാനിന്റെ മിനിമം അഷ്വേര്‍ഡ് തുക. മാക്സിമം ഇത്ര എന്നില്ല. 5000 രൂപയുടെ ഗുണിതങ്ങളായി വേണം നിക്ഷേപിക്കാന്‍.