ജീവകാരുണ്യ രംഗത്തെ സേവനത്തിന് അംഗീകാരം; ഹോപ്പ് ജീവരക്ഷാ പുരസ്‌കാരം ബുഷ്റ കൊയിലാണ്ടിക്ക്
കൊയിലാണ്ടി: ഹോപ്പ് ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പ് നല്‍കുന്ന ഈ വര്‍ഷത്തെ ജീവരക്ഷാ പുരസ്‌കാരത്തിന് ജീവകാരുണ്യ സേവന രംഗത്തെ വേറിട്ട മുഖമായ ബുഷ്റ കൊയിലാണ്ടിയെ തെരഞ്ഞെടുത്തു. ആശുപത്രികളില്‍ എത്തി ചികിത്സക്ക് പണം കിട്ടാതെ പ്രയാസപ്പെടുന്ന രോഗികളെയും സമൂഹത്തില്‍ ജീവിത പ്രാരാബ്ദങ്ങള്‍ അനുഭവിക്കുന്നവരെയും ചേര്‍ത്ത് പിടിച്ച് നിശ്ശബ്ദ സേവനം ചെയ്യുന്ന ബുഷ്റ ഹെല്‍ത്ത് സര്‍വീസില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ്.
തന്റെ വ്യക്തിപരമായ പ്രയാസങ്ങള്‍ക്കിടയിലും അപരന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുമ്പില്‍ നില്‍ക്കുന്ന ബുഷ്റ ഒപ്പം കെയര്‍ ഫൗണ്ടേഷന്‍, കെയര്‍ ടീം കേരള, കൈന്‍ഡ് പാലിയേറ്റീവ് കീഴരിയൂര്‍, തണല്‍ ചേമഞ്ചേരി, നന്മ കെയര്‍ ഫൗണ്ടേഷന്‍ തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സാരഥി കൂടിയാണ്. രക്തദാന സേവന രംഗത്തും ബുഷ്‌റയുടെ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണ്.