ഇന്ത്യയിൽ സ്മാർട്ട്ഫോണുകൾക്ക് വിലകൂടിയേക്കും, സുരക്ഷയ്ക്കും ഭീഷണി; മൂന്നറിയിപ്പുമായി ​​ഗൂഗിൾ


ന്യൂഡൽഹി: രാജ്യത്തെ സ്മാർട്ട്ഫോണുകളുടെ വില വർധിക്കാൻ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വിധി കാരണമാകുമെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്. വിധി ഫോൺ ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീക്ഷണിയാകുന്നതിനെക്കുറിച്ചും ഗൂഗിൾ പറയുന്നു. 2022ൽ രണ്ട് വ്യത്യസ്ത ഓർഡറുകളിലായി സിസിഐ ഗൂഗിളിന് 2273 കോടി രൂപ പിഴ ചുമത്തിയിരുന്നു. ആൻഡ്രോയിഡ് മൊബൈൽ ഡിവൈസ് ഇക്കോസിസ്റ്റത്തിലെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിന് 1337 കോടി രൂപയും പ്ലേ സ്റ്റോർ വഴി കുത്തക ദുരുപയോഗം ചെയ്തതിന് 936 കോടി രൂപയുമാണ് പിഴ ചുമത്തിയത്.


Latest News: ‘പൂവന്റെ സംവിധായകനെ അന്ന് ഞാന്‍ ഇടിച്ച് പഞ്ഞിക്കിട്ടതാണ്, എനിക്ക് ഇഷ്ടം പോലെ ഇടി കിട്ടാറുണ്ട്’; പുതിയ ചിത്രം പൂവന്റെ വിശേഷങ്ങളുമായി ആന്റണി പെപ്പെ


ആൻഡ്രോയിഡ് ഇക്കോസിസ്റ്റത്തിൽ തങ്ങളുടെ ആപ്പുകൾ ആധിപത്യം സ്ഥാപിക്കുന്നു എന്നുറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി ഗൂഗിൾ സ്മാർട് ഫോൺ നിർമാതാക്കളുമായി കരാറുകളിൽ ഏർപ്പെട്ടതായി സിസിഐ നേരത്തെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ സിസിഐയുടെ പുതിയ വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഗൂഗിൾ. സിസിഐയുടെ പുതിയ നീക്കം ഇന്ത്യയിലെ ആൻഡ്രോയിഡുകളുടെ വളർച്ചയെ സാരമായി ബാധിക്കുമെന്നാണ് കമ്പനി പറയുന്നത്.


ഗൂഗിൾ ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്യാനായി സ്മാര്‌ട്ട് ഫോൺ നിർമ്മാതാക്കളുമായി ഗൂഗിൾ കൈകോർക്കുന്നുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ആന്റിട്രസ്റ്റ് വാച്ച്‌ഡോഗ് സിസിഐയാണ് ഇത് സംബന്ധിച്ച ആരോപണം ഉയർത്തിയത്. ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്യാൻ ഗൂഗിൾ സ്മാർട് ഫോൺ കമ്പനികളെ നിർബന്ധിക്കരുതെന്നും സിസിഐ പറഞ്ഞു.


Also Read: ‘ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു, എന്നാല്‍ സൂപ്പര്‍ താരത്തിന്റെ പിന്തുണ കിട്ടിയില്ല’; ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ചിത്രങ്ങളെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍ പറയുന്നു


ഇന്ത്യൻ വിപണിയിലെ മത്സര നിയമങ്ങൾക്ക് വിരുദ്ധമായ രീതിയിലാണ് ഗൂഗിൾ ഈ ശക്തി ഉപയോഗിക്കുന്നതെന്ന് സിസിഐ ആരോപിച്ചു. ബില്ലിങ്ങിനോ പേയ്‌മെന്റുകൾക്കോ മറ്റ് കമ്പനികളുടെ പേയ്മെന്റ് സേവനം ഉപയോഗിക്കുന്നതിൽ നിന്ന് ആൻഡ്രോയിഡ് ആപ് ഡെവലപ്പർമാരെ തടയരുതെന്നും സിസിഐ ആവശ്യപ്പെട്ടു. പ്ലേസ്റ്റോറിലെ സേവനങ്ങള്‍ക്ക് ഗൂഗിൾ പേ വഴി മാത്രമാണ് പണമീടാക്കുന്നത് എന്ന് ആരോപണമുണ്ടായിരുന്നു.

ഫോൺ ഉപഭോക്താക്കൾ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചു ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് ഡിജിറ്റൽ സംവിധാനങ്ങൾ വ്യാപകമാക്കാനുള്ള ശ്രമങ്ങൾക്ക് സിസിഐയുടെ ഉത്തരവ് തിരിച്ചടിയാണെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. ആൻഡ്രോയിഡ് ആദ്യമായി 2008 ൽ അവതരിപ്പിച്ചപ്പോൾ സ്‌മാർട് ഫോണുകൾ ഏറെ ചെലവേറിയതായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹാൻഡ്സെറ്റ് നിർമാതാക്കൾക്ക് സ്മാർട് ഫോണുകൾ മിതമായ നിരക്കിൽ പുറത്തിറക്കാൻ സാധിച്ചിട്ടുണ്ടെന്നും ഗൂഗിൾ പറയുന്നു.