കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മധ്യവയസ്കന് ഗുരുതര പരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌കന് പരിക്ക്. തൈക്കണ്ടി മോഹനന്‍ (53) എന്നയാള്‍ക്കാണ് അപകടം സംഭവിച്ചത്. പരിക്ക് ഗുരുതരമാണെന്നാണ് സൂചന. കൈക്കും തലയ്ക്കുമാണ് പരിക്കേറ്റിരിക്കുന്നത്.

റയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. സ്റ്റേഷന് സമീപമാണ് മോഹനന്‍ താമസിക്കുന്നത്. വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.

ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് മോഹനനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.


Latest News: സൂര്യയോട് കഥ പറഞ്ഞ് ലിജോ; അടുത്ത എൽ.ജെ.പി മാജിക്ക് തമിഴിലോ? ആവേശത്തോടെ ആരാധകർ (വീഡിയോ കാണാം)