കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട: കടത്താൻ ശ്രമിച്ചത് അൻപത് ലക്ഷത്തിന്റെ സ്വർണ്ണം, യുവാവ് പിടിയിൽ


Advertisement

കരിപ്പൂർ: കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട. കടത്താൻ ശ്രമിച്ച 50 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി റഹീസിനെ (27) എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തു.

Advertisement

ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്തിയ നിലയിലാണ് 1050 ഗ്രാം സ്വര്‍ണസംയുക്തം കണ്ടെടുത്തത്. നാല് ഗുളികകളിലാക്കിയാണ് യുവാവ് സ്വര്‍ണം ഒളിപ്പിച്ചത്.

Advertisement

ഇന്‍ഡിഗോ എയറിന്റെ ജിദ്ദ-കോഴിക്കോട് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. പരിശോധനയില്‍ സംശയം തോന്നിയ കസ്റ്റംസ് ഇയാളെ ചോദ്യംചെയ്യുകയായിരുന്നു.

Advertisement