നാവില്‍ കൊതിയൂറും ഗ്യാലക്‌സി ചോക്കലേറ്റുകളുടെ മധുരം നുണയാം, സൗജന്യമായി; എങ്ങനെയെന്ന് വിശദമായി അറിയാം


ചോക്കലേറ്റ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചോക്കലേറ്റുകളുടെ മധുരത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ എല്ലാവരുടെയും നാവില്‍ കൊതിയൂറും.

നിരവധി ബ്രാന്റ് ചോക്കലേറ്റുകളാണ് നമ്മുടെ നാട്ടില്‍ ഉള്ളത്. ഓരോരുത്തര്‍ക്കും അവരുടേതായ ഇഷ്ട ബ്രാന്റുകള്‍ ഉണ്ടാകും. ഇവയില്‍ ഒരുപാട് പേര്‍ക്ക് ഇഷ്ടമുള്ള ഒരു ബ്രാന്റാണ് ഗ്യാലക്‌സി.

ഗ്യാലക്‌സി ചോക്കലേറ്റുകളുടെ രുചി ലോക പ്രശസ്തമാണ്. ഇപ്പോഴിതാ ഈ രുചി സൗജന്യമായി നുണയാന്‍ അവസരമൊരുക്കിയിരിക്കുകയാണ് ഗ്യാലക്‌സി. എണ്‍പത് രൂപയുടെ ചോക്കലേറ്റാണ് ഓഫറിലൂടെ സൗജന്യമായി ലഭിക്കുക.

എങ്ങനെയെന്ന് നോക്കാം

ഇതിനായി ആദ്യം ചെയ്യേണ്ടത് ഗ്യാലക്‌സി ചോക്കലേറ്റ് പണം കൊടുത്ത് വാങ്ങുക എന്നതാണ്. ഗ്യാലക്‌സി സ്മൂത്ത് മില്‍ക്ക്, ഗ്യാലക്‌സി ഫ്രൂട്ട് ആന്റ് നട്ട്, ഗ്യാലക്‌സി കുക്കി ക്രംബ്ള്‍ എന്നീ ചോക്കലേറ്റുകളാണ് 80 രൂപയ്ക്ക് വാങ്ങാന്‍ കഴിയുക. ആമസോണ്‍ പോലുള്ള വെബ്‌സൈറ്റുകള്‍ വഴി ഓണ്‍ലൈനായോ അല്ലെങ്കില്‍ നാട്ടിലെ ഗ്യാലക്‌സി ചോക്കലേറ്റ് ലഭിക്കുന്ന കടകളില്‍ നിന്നോ വാങ്ങാം. നൂറ് ശതമാനം ക്യാഷ് ബാക്ക് എന്ന് രേഖപ്പെടുത്തിയ ചോക്കലേറ്റ് തന്നെ വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

വാങ്ങിയ ചോക്കലേറ്റുകള്‍ ആസ്വദിച്ച് കഴിച്ച ശേഷം അതിന്റെ കവറിനുള്ളില്‍ രേഖപ്പെടുത്തിയ പ്രത്യേക കോഡ് കണ്ടെത്തണം. തുടര്‍ന്ന് മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ ഗ്യാലക്‌സി പ്രൊമോഷന്‍ പേജ് തുറക്കണം. galaxychocolate.woohoo.in/claimreward എന്ന ലിങ്ക് വഴി ഈ പേജില്‍ എത്താം.

ഈ പേജില്‍ എന്റര്‍ വൗച്ചര്‍ കോഡ് എന്ന ഭാഗത്ത് നേരത്തേ ചോക്കലേറ്റ് കവറില്‍ നിന്ന് ലഭിച്ച കോഡ് ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യുക.

തുടര്‍ന്ന് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കുക. ഇതിന് ശേഷം ഏത് രീതിയിലാണ് നിങ്ങള്‍ക്ക് ക്യാഷ് ബാക്ക് വേണ്ടത് എന്ന് തിരഞ്ഞെടുക്കുക. ബാങ്ക് ട്രാന്‍സ്ഫര്‍, പേ ടി എം ക്യാഷ്ബാക്ക് കോഡ്, ആമസോണ്‍ പേ കോഡ് എന്നിവയാണ് ലഭ്യമായ ഓപ്ഷനുകള്‍.

ഇത്രയും വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഗ്യാലക്‌സി ചോക്കലേറ്റിനായി മുടക്കിയ തുക നിങ്ങള്‍ക്ക് തിരികെ ലഭിക്കും. അഥവാ എന്തെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പണം എത്താന്‍ വൈകിയാലും പരമാവധി 24 മണിക്കൂറിനുള്ളില്‍ തുക നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

ഈ ഓഫർ 2024 മാർച്ച് 30 വരെ ലഭ്യമാണ്. 

English Summary / Content Highlights: Galaxy Chocolate 100 percent Cashback Offer How to Claim know Full Details here.