ബാലുശ്ശേരി വട്ടോളിയില്‍ എം.ഡി.എം.എയും കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍


ബാലുശ്ശേരി: കിനാലൂര്‍ റോഡില്‍ പൂളക്കണ്ടിയില്‍ മയക്കുമരുന്നുകളുമായി നാല് യുവാക്കള്‍ പിടിയില്‍. തുരുത്ത്യാട് സ്വദേശി ഫുഹാദ് സെനീന്‍, പനായി സ്വദേശി റാഷിദ് പി.ടി, കോക്കല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റാഫി, വിഷ്ണുപ്രസാദ് എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമാണ് ഇവരുടെ കാറില്‍ നിന്ന് പിടിച്ചെടുത്തത്. 0.2 ഗ്രാം എം.ഡി.എം.എയും 5.8 ഗ്രാം കഞ്ചാവുമാണ് കാറില്‍ ഉണ്ടായിരുന്നത്.

ബാലുശ്ശേരി എസ്.ഐ റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. എ.എസ്.ഐ മുഹമ്മദ് പുതുശ്ശേരി, സി.പി.ഒ ജംഷീദ് എന്നിവര്‍ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.